Advertisment

സാരിക്കുമുകളിലും ധരിക്കാവുന്ന ലോകത്തെ ആദ്യ പിപിഇ കിറ്റ് !

New Update

സൂററ്റിലെ ഫാഷൻ ഡിസൈൻ കേന്ദ്രം 'ഫാഷൻ നോവ' ('Fashion Nova') തയ്യറാക്കിയ ആധുനിക പിപിഇ കിറ്റിന് CITRA യുടെ അംഗീകാരവും ലഭിച്ചിരിക്കുന്നു.കോവിഡ് പ്രതിരോധപ്രവർത്തകർക്കും ആരോഗ്യമേഖലയിലുള്ളവർക്കും ഇന്ന് Personal Protective Equipment Kit ( PPE Kit ) ധരിക്കേണ്ടത് അനിവാര്യമാണ്.

Advertisment

publive-image

കോവിഡ് കവച് -19 എന്ന് പേരിട്ടിരിക്കുന്ന ഈ കിറ്റ് മറ്റുള്ള കിറ്റുകളെ അപേക്ഷിച്ച് സാരിക്കുമുകളിലും ധരിക്കാം എന്നതുകൂടാതെ പാന്റ്സ്,ഷർട്സ് ,ചുരിദാർ ,സൽവാർ എന്നിവയ്ക്ക് മുകളിലും അനായാസം ധരിക്കാവുന്നതാണ്.

ഇപ്പോൾ ലഭിക്കുന്ന കിറ്റുകൾ ഒരു തവണ അഴിച്ചാൽ പിന്നീട് ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ അത് ധരിക്കുന്നവർക്ക് 6 മുതൽ 8 മണിക്കൂർവരെ വാഷ് റൂമിൽ പോകുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു.

എന്നാൽ കോവിഡ് കവച് -19 ധരിച്ച് വാഷ്‌റൂമിൽ പോകുന്നതിന് ഒരു തടസ്സവുമില്ല എന്നതോടൊപ്പം ഇത് ധരിക്കുന്നതും വളരെ എളുപ്പമാണ്. സ്ത്രീ പുരുഷന്മാർക്ക് അനുയോജ്യമായ രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ടു പീസായാണ് ( 2 Piece ) ഇത് നിർമ്മിച്ചിരിക്കുന്നത്.വളരെയേറെ പുതുമകളും ധരിക്കുന്നവർക്ക് വളരെ സുഖകരമായ അനുഭൂതിയും ഉളവാക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മിതി.

കേന്ദ്രസർക്കാർ ഇതിന്റെനിർമ്മിതിയും ഡിസൈനും അംഗീകരിക്കുകയും പ്രധാനമന്ത്രി പ്രത്യേക അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഈ കിറ്റുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമ്മാണം ആരംഭിച്ചുകഴുഞ്ഞു. ആദ്യഘട്ടത്തിൽ 10000 കിറ്റുകളാണ് നിർമ്മിക്കുക. സ്വകാര്യ - സർക്കാരാശുപത്രികൾക്കും മറ്റുള്ള സ്ഥാപനങ്ങൾക്കും അവരിൽനിന്നു ലഭിക്കുന്ന ഓർഡർ അനുസരിച്ച് പ്രൊഡക്ഷൻ വർദ്ധിപ്പിക്കുന്നതായിരിക്കും. ഒരു കിറ്റിന് 400 മുതൽ 500 രൂപവരെയാകും വിലവരുന്നത്.

world ppe kit
Advertisment