Advertisment

ലോകത്ത് ദരിദ്രര്‍ കൂടുകയാണോ ?

New Update

ONE എന്ന Anti Poverty Group പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന രേഖകള്‍ അതാണ്‌ സൂചിപ്പിക്കുന്നത്.

Advertisment

റിപ്പോര്‍ട്ട് പ്രകാരം ലോകജനസംഖ്യയുടെ വലിയൊരുവിഭാഗം അതായത് 702.1 മില്യണ്‍( 70 കോടിയിലധികം) ജനങ്ങള്‍ അതിരൂക്ഷമായ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇതില്‍ 347.1 മില്യ ണ്‍ ആളുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് അധിവസിക്കുന്നത്. 231.3 മില്യന്‍ ആളുകള്‍ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും.

ലോകത്ത് 120 കോടിയോളം ആളുകള്‍ ഒരു ദിവസം 80 രൂപയില്‍ത്താഴെ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.

publive-image

വികസ്വര രാജ്യങ്ങളില്‍ ഓരോ വര്‍ഷവും അനേകായിരം കോടികളുടെ അഴിമതികളാണ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതും ആ രാജ്യങ്ങളിലാണ്.

80000 ആളുകള്‍ക്ക് ഇരിക്കാന്‍ കപ്പാസിറ്റിയുള്ള ഒരു സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റ് മതിയാകും ലൈബീരിയ പോലുള്ള ഒരു രാജ്യം മുഴുവന്‍ പ്രകാശ പൂരിതമാക്കാന്‍.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ മൂന്നില്‍ ഒന്ന് ജനങ്ങള്‍ക്ക് ഇന്നും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല.

അമേരിക്കയുടെ ബജറ്റില്‍ ലോക ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനായി മൊത്തം തുകയുടെ ഒരു ശതമാനത്തില്‍ താഴെമാത്രമാണ് നീക്കിവെക്കുന്നത്. അമേരിക്കയ്ക്ക് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ താല്‍പ്പര്യമില്ല എന്നാണു ഇത് വെളിപ്പെടുത്തുന്നത്.

ലോകത്ത് ഓരോ വര്‍ഷവും തയ്യാറാക്കപ്പെടുന്ന 400 കോടി ടണ്‍ ആഹാരസാധനങ്ങളില്‍ നാലില്‍ ഒന്ന് ഭാഗം വേസ്റ്റ് ആയിപ്പോകുകയാണ്. അല്ലെങ്കില്‍ പാഴാക്കിക്കളയുന്നു.

publive-image

ലോകത്ത് നിമോണിയും ,ഡയറിയയും മൂലം മൂലം മരണപ്പെടുന്ന കുട്ടികളുടെ എണ്ണം മറ്റുള്ള അസുഖങ്ങളും അപകടങ്ങളും മൂലം മരിക്കുന്നവരിലും കൂടുതലാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ദാരിദ്ര്യമനുഭവപ്പെടുന്ന 26 രാജ്യങ്ങളില്‍ 24 ഉം ആഫ്രിക്കയിലാണ്.

വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ വരുമാനത്തിന്‍റെ 60 മുതല്‍ 80% വരെ ആഹാരങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്. വികസിതരാജ്യങ്ങളില്‍ ഇതിന്‍റെ ശതമാനം 10 ല്‍ താഴെയാണ്.

ലോകത്തുനിന്ന് ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ നടപ്പാക്കുന്ന പദ്ധതികള്‍ പലതും വികസിത രാജ്യങ്ങളുടെ വേണ്ടത്ര സഹകരമില്ലായ്മ മൂലം ഇനിയും ഫലപ്രദമായി മുന്നോട്ടു പോകുന്നില്ല എന്നാണ് ഈ കണക്കുകള്‍വെളിപ്പെടുത്തുന്നത്.

Advertisment