കൊവിഡ്: ആഗോളമുന്നറിയിപ്പ് വൈകിപ്പിക്കാന്‍ ഷി ജിന്‍പിങ് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് ലോകാരോഗ്യസംഘടന

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, May 10, 2020

ജനീവ: കൊവിഡിനെക്കുറിച്ചുള്ള ആഗോള മുന്നറിയിപ്പ് വൈകിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ലോകാരോഗ്യസംഘടന ഡയറക്ടറോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ലോകാരോഗ്യസംഘടന.

ഷി ജിന്‍പിങ് ഈ ആവശ്യമുന്നയിച്ച് ലോകാരോഗ്യസംഘടനയെ സമീപിച്ചതായി നേരത്തെ ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് പടരുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് വൈകിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നതായും ആറ് ആഴ്ചവരെ ഇത്തരത്തില്‍ വിവരം മറച്ചുവച്ചതായും ജര്‍മ്മന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അത്തരത്തില്‍ ഒരു ഇടപെടലും ചൈനീസ് പ്രസിഡന്റുമായി നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് അടിസ്ഥാനമില്ലാത്തതും വ്യാജവുമാണെന്നും ലോകാരോഗ്യസംഘടന വിശദീകരിച്ചു.

×