ഇന്ത്യൻ സംഗീതലോകത്ത് പുതിയ ചുവടുവയ്പുമായി ‘യാദോം കി ഭാരത്’

ഫിലിം ഡസ്ക്
Sunday, October 7, 2018

ഇന്ത്യൻ സംഗീതലോകത്ത് പുതിയ ചുവടുവയ്പുമായി ‘യാദോം കി ഭാരത്’ എന്ന ബാൻഡ്. എൺപതുകളിലേയും തൊണ്ണൂറുകളിലേയും ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

കിഷോർ കുമാറിന്റെ പ്യാർ മാംഗാ ഹേ തുംഹീ സേ, സാഗർ എന്ന ചിത്രത്തിലെ ചെഹര ഹേ യാ ചാന്ദ് ഖിലാ, ഓ മേരെ ദിൽ കേ ചേയ്ൻ, ആശാ ഭോസ്ലെയുടെ ദൂർ തക് ആപ്‌കെ പീചെ തുടങ്ങി നിരവധി ഗാനങ്ങൾ കോർത്തിണക്കിയ ഈ മെഡ്‌ലി അറേഞ്ച് ചെയ്തിരിക്കുന്നത് കൃഷ്ണ രാജാണ്.

ആബിദ് അൻവർ, ജീവൻ പദ്മകുമാർ, നേഹാ വേണുഗോപാൽ, ആകാശ് വിഎച്, എന്നിവരാണ് പാടിയിരിക്കുന്നത്. അമൽ മിഥു രമേഷാണ് മിക്‌സിങ്ങ്. ജെഎഎക്‌സ് ഫൈൻ ആർട്ട്‌സാണ് നിർമ്മാണം.

 

×