Advertisment

ബലാത്സംഗക്കാരന്‍ എന്ന വിളി കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നു, എനിക്കും ജീവിക്കണം' ; ശക്തിമില്‍സ് കൂട്ടബലാത്സംഗക്കേസ് കുറ്റവാളി ആകാശ് യാദവ് മുംബൈ നഗരത്തിലെ അനേകം കേസുകളില്‍ പ്രതി

New Update

സമാധാനപരമായ ഒരു ജീവിതമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ എന്റെ ക്രിമിനല്‍ പശ്ചാത്തലം ചൂഷണം ചെയ്ത മറ്റ് ചിലര്‍ എന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തള്ളിവിടുകയാണ്. ശക്തിമില്‍സ് കൂട്ടബലാത്സംഗ പ്രതിയെന്ന പേര് തന്നെ കുറ്റകൃത്യങ്ങളുടെ ക്രൂരമായ ലോകത്തേക്ക് നയിക്കുകയാണ്.''. പറയുന്നത് വിവാദമായ 2013 ലെ ശക്തിമില്‍സ് കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി ആകാശ് യാദവാണ്. നഗരത്തിലെ പല കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും യാദവിന്റെ കയ്യുണ്ടെന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍.

Advertisment

publive-image

ബലാത്സംഗക്കാരന്‍ എന്ന പരിവേഷം തന്നെ ഒരിഞ്ചു പോലും മര്യാദക്കാരനായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും തന്റെ ക്രിമിനല്‍ പരിവേഷം മുതലെടുത്തവരാണ് തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിച്ചതെന്നും ഇയാള്‍ പറയുന്നു. 2013 ജൂലൈ 31 ന് കോള്‍സെന്റര്‍ ജീവനക്കാരി 18 വയസ്സുള്ള പെണ്‍കുട്ടിയെ മുംബൈയിലെ ആളൊഴിഞ്ഞ ശക്തിമില്‍സിലേക്ക് കൊണ്ടുപോയി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ യാദവിന് 17 വയസ്സായിരുന്നു.

2014 ജൂലൈയില്‍ ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് യാദവിനെയും മറ്റ് പ്രതികളെയും നാസികിലെ ദുര്‍ഗുണപരിഹാര പാഠശാലയായ ബോര്‍സ്റ്റാള്‍ സ്‌കൂളിലേക്ക് മൂന്ന് വര്‍ഷം അയച്ചു. 2017 ജൂലൈയില്‍ യാദവും കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേരും ജയില്‍ മോചിതരായി. എന്നാല്‍ 2017 ജൂലൈയ്ക്കും 2018 മാര്‍ച്ചിനും ഇടയില്‍ ഒട്ടനേകം ക്രിമിനല്‍ കേസുകളിലാണ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായത്.

കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകല്‍, കവര്‍ച്ച, ക്വട്ടേഷന്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി അനേകം കേസുകളിലാണ് പങ്കാളിയായത്. ഇതുവരെ അഞ്ചു കേസുകളില്‍ യാദവ് പ്രതിയുമാണ് ഒട്ടേറെ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.

അധിക്ഷേപം സംബന്ധിച്ച അഞ്ചില്‍ മൂന്ന് കേസുകളും യാദവ് ഉള്‍പ്പെടെയുള്ള ഗ്രൂപ്പിനെതിരേയാണ്. ഇത്തരക്കാര്‍ അവരുടെ ശത്രുക്കളെ ലക്ഷ്യം വെച്ച് ചെയ്യുന്ന കാര്യങ്ങളും എന്നില്‍ വന്നു പതിക്കും. അതെല്ലാം താന്‍ ഉള്‍പ്പെട്ട ഗ്യാംഗിനെ ലക്ഷ്യം വെച്ചുള്ളതായിരിക്കുമെന്ന് യാദവ് പറയുന്നു. ബലാത്സംഗക്കേസ് തലയിലുള്ളതിനാല്‍ താനും കൂട്ടുകാരും ക്രിമിനലുകളാണ്. പോലീസിന് കാര്യം എളുപ്പവുമാകും. ഇപ്പോള്‍ തനിക്കെതിരേ ചുമത്തിയിരിക്കുന്നതെല്ലാം വ്യാജക്കേസുകളാണെന്നും യാദവ് പറയുന്നു.

Advertisment