Advertisment

യാസിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ നിരോധിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

വിഘടനവാദി നേതാവ് യാസിന്‍ മാലിക്ക് നേതൃത്വം നല്‍കുന്ന ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ജമ്മുകാശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് നിരോധനമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായി രൂപീകരിച്ച മന്ത്രിതല സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിഘടനവാദി സംഘടനകള്‍ക്കും നേതാക്കള്‍ക്കുമെതിരെ കര്‍ശന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഒരു മാസത്തിനിടെ കാശ്മീരില്‍ രണ്ടാമത്തെ സംഘടനയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ജമാ അത്തെ ഇസ്ലാമിയെയും കാശ്മീരില്‍ നിരോധിച്ചിരുന്നു.

Advertisment