Advertisment

കര്‍ണാടക ആരോഗ്യമന്ത്രിയെ മാറ്റി; കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിന് പ്രഥമ പരിഗണനയെന്ന് പുതിയ മന്ത്രി; കേരളത്തെ മാതൃകയാക്കി ആരോഗ്യമേഖലയെ ശക്തിപ്പെടുത്തും

New Update

publive-image

Advertisment

ബെംഗളൂരു: കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യവകുപ്പിന്റെ ചുമതല.

ശ്രീരാമലുവിന് പകരം സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതല നല്‍കും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് വിവരം. കൊവിഡ് പ്രതിരോധം പാളിയതിന്റെ തെളിവാണ് ആരോഗ്യമന്ത്രിയെ മാറ്റിയതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

മൈസൂരു അടക്കമുള്ള സ്ഥലങ്ങളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സുധാകര്‍ വ്യക്തമാക്കി. കേരളത്തെ മാതൃകയാക്കി ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment