Advertisment

ബിരുദം നേടിയ ശേഷം ജോലി തേടി കഷ്ടപ്പെടാന്‍ നില്‍ക്കാതെ സാമൂഹ സേവനത്തിന് പോകാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഗോരഖ്പൂര്‍: ബിരുദം നേടിയ ശേഷം ജോലി തേടി കഷ്ടപ്പെടാന്‍ നില്‍ക്കാതെ സാമൂഹ സേവനത്തിന് പോകാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Advertisment

publive-image

മദന്‍ മോഹന്‍ മാളവ്യ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ബിരുദ ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഗുരുകുല സമ്പ്രദായം പിന്തുടരേണ്ടത് ആവശ്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ സത്യം പറയുന്ന ശീലമുള്ളവരാകാന്‍ ഗുരുകുല സമ്പ്രദായം ഉചിതമാണ്. എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യാന്‍ സാധിക്കും.

സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാകാനും വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പ് വരുത്തുന്ന ഹര്‍ ഘര്‍ നാല്‍ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കണമെന്നും യോഗി ആവശ്യപ്പെട്ടു.

പരിസ്ഥിതി മലിനീകരണം കുറക്കാനുള്ള മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എന്‍ജിനിയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ട്. സാധാരണക്കാര്‍ക്ക് ചിലവ് കുറഞ്ഞ രീതിയില്‍ വീടുകള്‍ നിര്‍മ്മിക്കാനും എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്നും യോഗി പറഞ്ഞു.

Advertisment