Advertisment

ഉന്നാവിൽ യുവതിയെ സംഘം ചേർന്ന് തീ കൊളുത്തിയത് ‘യുപിയിൽ സംഘടിത ക്രൂരകൃത്യങ്ങൾ അവസാനിച്ചു’ എന്ന് യോഗി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിയും മുമ്പ്‌

New Update

ഡൽഹി : ‘യുപിയിൽ സംഘടിത ക്രൂരകൃത്യങ്ങൾ അവസാനിച്ചു’– ഗൊരഖ്പുരിൽ നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു മണിക്കൂറുകൾ കഴിയും മുൻപാണ് ഉന്നാവിൽ യുവതിയെ സംഘം ചേർന്ന് തീ കൊളുത്തിയത്.

Advertisment

publive-image

ക്രമസമാധാനത്തകർച്ചയിൽ ഞെട്ടൽ പ്രകടിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, യുപിയിൽ സ്ത്രീകൾക്കെതിരായ ആക്രമണസംഭവങ്ങളിൽ യഥാർഥ വിവരങ്ങൾ മൂടി വയ്ക്കുകയാണു യോഗി ആദിത്യനാഥ് സർക്കാരെന്നു കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉന്നാവിലേതടക്കം സ്ത്രീകൾക്കെതിരായ അതിക്രൂരമായ 7 അതിക്രമ സംഭവങ്ങളാണു രാജ്യത്തു റിപ്പോർട്ടു ചെയ്തത്.

Advertisment