Advertisment

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗോശാലയില്‍ ചത്തത് 70 പശുക്കള്‍ ; എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യോഗി സര്‍ക്കാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്‌നൗ : സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗോശാലയില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ 70 പശുക്കള്‍ ചത്ത സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മിര്‍സാപൂരിലെ വെറ്റിനററി ഓഫീസറും അയോധ്യയിലെ ഉദ്യോഗസ്ഥരുമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

Advertisment

publive-image

അയോധ്യയിലെയും പ്രതാപ്ഗഡിലെയും ഷെല്‍ട്ടറുകളിലായി 70 പശുക്കള്‍ ചത്തതിന് പിന്നാലെയായിരുന്നു നടപടി. ഗോശാലകള്‍ കൃത്യമായി പരിപാലിക്കാത്ത പക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കറവവറ്റിയ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് 75 ജില്ലാ മജിസ്‌ട്രേറ്റുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. തെരുവുകളില്‍ കന്നുകാലികള്‍ കൂട്ടത്തോടെ തള്ളപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലഖ്‌നൗവിലെ നഗരസഭാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അയോദ്ധ്യയിലെ ഗോശാലയിലുണ്ടായിരുന്ന പശുക്കള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ചത്തുകിടക്കുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. ഇതിനെതിരെ ചിലയാളുകള്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും ആദിത്യനാഥിനെ ചൊടിപ്പിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Advertisment