Advertisment

അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് ജനവിധി തേടാന്‍ സാധ്യത; യോഗി അയോധ്യയില്‍നിന്ന് മത്സരിക്കുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യവും അഭിമാനവുമാണെന്ന് സിറ്റിങ് എംഎല്‍എ

New Update

publive-image

Advertisment

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് ജനവിധി തേടാന്‍ സാധ്യതയെന്ന് അഭ്യൂഹം. മുഖ്യമന്ത്രിക്കുവേണ്ടി അയോധ്യ സീറ്റ് വീട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് സിറ്റിങ് എംഎല്‍എ വേദ് പ്രകാശ് ഗുപ്ത ഞായറാഴ്ച വ്യക്തമാക്കി. യോഗി അയോധ്യയില്‍നിന്ന് മത്സരിക്കുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യവും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ ജനങ്ങള്‍ക്കായി എംഎല്‍എ എന്താണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയുള്‍പ്പെടെ തകര്‍ന്നിരിക്കാമെന്നും ആര് എവിടെ മത്സരിക്കുന്നു എന്നതല്ല പ്രശ്‌നമെന്നും സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരം വേണമെന്നും സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു.

2017 മുതല്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് ജനങ്ങള്‍ കാണുന്നതാണെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് ജൂഹി സിങ് ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു. ബലാത്സംഗങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കണം. ആര്‍ക്കും ആത് മണ്ഡലത്തില്‍നിന്നും ജനവിധി തേടാം. പക്ഷെ ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടി വരുമെന്നും ജൂഹി സിങ് പറഞ്ഞു.

yogi adityanath
Advertisment