Advertisment

സിനിമാ രംഗത്തെ മാഫിയകളുമായി ചേര്‍ന്ന് നിങ്ങള്‍ എന്റെ വീട് തകര്‍ത്ത് പ്രതികാരം ചെയ്തു; നാളെ നിങ്ങളുടെ അഹങ്കാരം തകര്‍ക്കപ്പെടു: ഉദ്ധവ് താക്കറെയോട്‌ കങ്കണ റണാവത്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ഓഫീസ് കെട്ടിടം തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി കങ്കണ റണാവത്. 'നിങ്ങളെന്താണ് കരുതുന്നത്, സിനിമാ രംഗത്തെ മാഫിയകളുമായി ചേര്‍ന്ന് നിങ്ങള്‍ എന്റെ വീട് തകര്‍ത്ത് പ്രതികാരം ചെയ്തു. നിങ്ങളുടെ അഹങ്കാരം നാളെ തകര്‍ക്കപ്പെടു'-കങ്കണ ഉദ്ധവിനോട് പറഞ്ഞു.

സമയം ഇപ്പോള്‍ നിങ്ങള്‍ക്ക് അനുകൂലമാണെങ്കിലും എപ്പോഴും അങ്ങനെ ആയിരിക്കില്ലെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ പാലി ഹില്‍സിലുള്ള ഓഫീസ് കെട്ടിടം അനധികൃതമാണെന്ന പേരിലാണ് മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയത്.

എന്നാല്‍ നടപടി താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിടുകയും മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Advertisment