Advertisment

വിമാനത്താവളത്തിൽ ​പ്രവേശിക്കാൻ മുഖം തിരിച്ചറിയൽ സംവിധാനം അടുത്ത വർഷം മുതൽ

New Update

publive-image

ന്യൂഡൽഹി: ഇനി വിമാനത്താവളത്തിലേക്ക്​ യാത്രക്കാർക്ക്​ പ്രവേശിക്കാൻ ഐഡൻറിറ്റി കാർഡുകളുടെയോ ബോർഡിങ് പാസി​​ൻറെയോ ആവശ്യമില്ല. അടുത്ത വർഷം മുതൽ മുഖം തിരിച്ചറിഞ്ഞ്​ യാത്രക്കാരെ എയ ർപോർട്ടുകളിലേക്ക്​ പ്രവേശിപ്പിക്കാനുള്ള സാങ്കേതിക വിദ്യ രാജ്യമൊട്ടാകെ നിലവിൽ വരും. കേന്ദ്ര സർക്കാറി​ൻറെ ‘ഡിജി യാത്ര’ എന്ന പുതിയ സംവിധാനത്തി​ൻറെ കീഴിലാണ്​ ഫേസ്​ ഡിറ്റക്​റ്ററുകൾ വിമാനത്താവളങ്ങളിൽ സ്ഥാപിക്കുക.

മുഖം തിരിച്ചറിയൽ സംവിധാനം നിലവിലുള്ള സുരക്ഷാ നടപടികൾക്കൊപ്പം പ്രവർത്തിക്കുന്നത്​ മാത്രമായിരിക്കുമെന്നും നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യോമയാന മന്ത്രി സുരേഷ്​ പ്രഭു അറിയിച്ചു. ഐ .ഡി കാർഡുകൾ കൂടെ കരുതാത്തവർക്കും താൽപര്യമുള്ളവർക്കും മാത്രം പുതിയ സംവിധാനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment