Advertisment

ശ്രീനഗറില്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ വാഹനം ഇടിച്ചു കയറ്റി യുവാവിനെ കൊലപ്പെടുത്തി; സിആര്‍പിഎഫിനെതിരെ പോലീസ് കേസെടുത്തു

New Update

ശ്രീനഗറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വാഹനം ഇടിച്ചു കയറ്റി യുവാവിനെ കൊന്ന സംഭവത്തില്‍ സിആര്‍പിഎഫിനെതിരെ പൊലീസ് കേസെടുത്തു. കൂടാതെ പ്രതിഷേധകാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഫത്തേഹ്കടാല്‍ നിവാസിയായ കാസിയര്‍ നൗഹട്ടയില്‍ പ്രതിഷേധം നടത്തുമ്പോളായിരുന്നു സിആര്‍പിഎഫ് വാഹനം ഇടിച്ചുകയറ്റിയത്.

Advertisment

publive-image

പ്രതിഷേധക്കാര്‍ വാഹനത്തിനു നേരെ ആക്രമണം നടത്തിയപ്പോഴാണ് അപകടമുണ്ടായതെന്ന് സിആര്‍പിഎഫ്് മേധാവി പ്രതികരിച്ചു.ജീപ്പില്‍ ഡ്രൈവറും സിആര്‍പിഎഫ് ഉദ്യോഗസ്ഥനും നാല് സൈനികരമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്കു ചുറ്റും വളഞ്ഞ പ്രതിഷേധകരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോളാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് സിആര്‍ പിഎഫ് ന്യായീകരിച്ചു.

സിആര്‍പിഎഫിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രിയ ഒമര്‍ അബ്ദുളള രംഗത്തുവന്നു. ദളിതനെ ജീപ്പിനു മുന്നില്‍ കെട്ടിവച്ചപ്പോഴും ജീപ്പു കയറ്റി കൊല്ലാന്‍ നോക്കുമ്പോഴും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു. സംഘര്‍ഷത്തില്‍ കാസറിനൊപ്പം പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസിറിന്റെ ഖബറടകം ശനിയാഴ്ച രാവിലെ നടന്നു.

Advertisment