Advertisment

ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് നല്‍കിയത് വൃത്തിഹീനമായ ടിഷ്യുപേപ്പര്‍; ചോദ്യം ചെയ്ത യുവാവിനെ ജീവനക്കാര്‍ തലക്കടിച്ച് കൊന്നു

New Update

താനെ: വൃത്തി ഹീനമായ ടിഷ്യു പേപ്പര്‍ ഉപയോഗിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ മൂന്ന് പേര്‍ മര്‍ദ്ദിച്ചുകൊന്നു. താനെയിലെ ധാബയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

രാംലാല്‍ ഗുപ്ത, ദിലീപ് ഭാരതി, ഫിറോസ് മുഹമ്മദ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും ധാബയിലെ ജീവനക്കാരാണ്.

സുഹൃത്തിനൊപ്പമാണ് യുവാവ് ധാബയിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ വെയിറ്ററോട് ടിഷ്യു പേപ്പര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വൃത്തിഹീനമായി ടിഷ്യുപേപ്പറുകളാണ് ഇയാള്‍ക്ക് നല്‍കിയത്. ടിഷ്യുപേപ്പറുകള്‍ ഇങ്ങനെ അശ്രദ്ധമായി നല്‍കരുതെന്നും അത് പ്രത്യേകം ബോക്‌സില്‍ സൂക്ഷിക്കണമെന്നും പറഞ്ഞു.

ഇതേ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ സമീപത്തുള്ള ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ഉടനെ ഇയാള്‍ ബോധരഹിതനായി താഴെ വീണു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം അയാള്‍ മരിച്ചു.

murder case crime
Advertisment