Advertisment

കേരളത്തിലെ കോവിഡ്‌ മരണ കണക്കുകളിലെ പിഴവുകൾ തിരുത്തണം: യുക്തിവാദി സംഘം

New Update

publive-image

Advertisment

പാലക്കാട്: കേരളത്തിലെ കോവിഡ്‌ മരണ കണക്കുകളിൽ നിന്ന് ഒരുപാട്‌ മരണങ്ങൾ വിട്ട്‌ പോയതായ പരാതികൾ സർക്കാർ ഗൗരവത്തിൽ എടുത്ത്‌ സമഗ്രമായ അന്വേഷണം നടത്തി തെറ്റുകൾ തിരുത്തണം.

സുപ്രീം കോടതിയുടെ വിധിക്കനുസരിച്ച്‌ അർഹവരായവർക്ക്‌ ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പ്‌ വരുത്താനും പാന്റമിക്കിന്റെ ശാസ്ത്രീയ പഠനങ്ങൾക്കും കൃത്യവും സുതാര്യവുമായ മരണ കണക്കുകൾ അത്യന്താപേക്ഷിതമാണെന്നതിനാലും പിഴവുകൾ തിരുത്തി സർക്കാർ കൃത്യമായ മരണ കണക്കുകൾ പുറത്തുവിടണമെന്ന് യുക്തിവാദി സംഘം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

ഓൺലൈനിൽ നടന്ന യോഗത്തിൽ ജില്ലാപ്രസിഡന്റ് ഡോ.അരുൺ എൻ.എം അധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി എം. ദയാനന്ദൻ, ജില്ലാസെക്രട്ടറി എം. സുനിൽകുമാർ, ഡോ.ബീന കായലൂർ, ബി.ഹരീഷ് കുമാർ, അവന്തിക, ടി.കെ.ഷീല തുടങ്ങിയവർ സംസാരിച്ചു.

palakkad news
Advertisment