Advertisment

അൽ-ഖ്വായ്ദയുടെ കശ്മീർ യൂണിറ്റ് ചീഫ് ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗർ: ഭീകര സംഘടനയായ അൽ-ഖ്വായ്ദയുടെ കശ്മീർ യൂണിറ്റ് ചീഫ് ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവന്തിപ്പോറ മേഖലയിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകര സംഘത്തെ സൈന്യം വെടിവച്ചു വീഴ്ത്തിയത്.

Advertisment

publive-image

കൊൽപ്പെട്ട അൽ-ഖ്വായ്ദ മുൻ തലവൻ സാക്കിർ മൂസയുടെ പിൻഗാമി എന്നു വിശേഷിപ്പിക്കപ്പെട്ട ഹാമിദ് ലെൽഹാരി ഉൾപ്പെടെ മൂന്ന് പേരാണ് സൈന്യം നടത്തിയ എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്.

തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സേന അവന്തിപ്പോറ മേഖലയിൽ തെരച്ചിലിനായെത്തിയത്. ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു.

സൈന്യം നടത്തിയ പ്രത്യാക്രണത്തിനൊടുവിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. അൽ-ഖ്വായിദയുടെ കശ്മീർ യൂണിറ്റ് അൻസർ ഘസ്വത്-ഉൽ-ഹിന്ദ് പ്രവർത്തകരായ ഇവർ ജയ്ഷ്-ഇ-മുഹമ്മദുമായി സഹകരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു.

Advertisment