സീബ്രീസ് ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, September 11, 2018

മലപ്പുറം : കേരളം പ്രളയച്ചുഴിയിൽ പെട്ടപ്പോൾ ദുരിതാശ്വാസവുമായി അവർക്കിടയിലേക്ക് ഓടിയെത്താനും പ്രവാസികളിൽ നിന്ന് സഹായമെത്തിക്കാനുമെല്ലാം സീബ്രീസിനു കഴിഞ്ഞിരുന്നു. കുടകിലേക്കും സഹായങ്ങളെത്തിക്കാൻ സീബ്രീസിനായിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക്  സീബ്രീസ് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം ഇന്റര്‍നാഷണല്‍  ഓപ്പറേഷന്‍ മാനേജര്‍  റയിസ്  മന്ത്രി ഡോ: കെ.ടി ജലീലിന് കൈമാറുന്നു.

നേരത്തെ പ്രഖ്യാപിച്ചിരുന്ന  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്കുള്ള സീബ്രീസ് ജീവനക്കാരുടെ ഒരുദിവസത്തെ വേതനം 3 ലക്ഷം രൂപ കൊണ്ടോട്ടിയിൽ വെച്ചു മന്ത്രി ഡോ: കെ.ടി ജലീലിന് റയിസ് (ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ മാനേജര്‍), നൗഫല്‍l (സൗദി മാനേജര്‍) റഷീദ്‌ കാവുങ്ങല്‍  (പി ആര്‍ ഒ ) റാഷിദ്‌ (ഓപ്പറേഷന്‍ മാനേജര്‍ ഇന്ത്യ) എന്നിവർ ചേർന്ന് കൈമാറി. മലപ്പുറം ജില്ലാ കളക്ടർ അമിത വീണ (ഐ എ എസ്) ചടങ്ങില്‍ സന്നിഹിതനായിരുന്നു.പ്രതിസന്ധികളിലും തണലൊരുക്കി സീബ്രീസ്‌ കാര്‍ഗോ എന്നും കൂടെയുണ്ടാകുമെന്നും മാനേജ്‌മെന്റ്‌ വക്താക്കള്‍ പറഞ്ഞു.

×