ചേർത്തല : ചേര്‍ത്തലയില്‍ ബസ് കാറിലിടിച്ച് രണ്ട് പേര് മരിച്ചു. ദേശീയ പാതയിൽ ചേർത്തല പതിനൊന്നാം മൈലിൽ വെച്ചാണ് അപകടം ഉണ്ടായത്. വോൾവോ ബസ് കാറിലിടിക്കുകയായിരുന്നു. തണ്ണീർമുക്കം സ്വദേശി ഹരീഷ്, കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്.