Advertisment

സഫറുൽ ഇസ്‌ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം; കൊറോണക്കാലത്തുംഭരണകൂട ഭീകരത പത്തി വിടർത്തുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം.

New Update

ജിദ്ദ: കൊറോണാ ഭീതിയിൽ രാജ്യവും ലോകം മുഴുവനും പകച്ചു നിൽക്കുമ്പോഴും ആർ. എസ്.എസ്. അജണ്ടയനുസരിച്ചു മുസ്ലിം വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നടപടികളുമായി മോഡി ഭരണകൂടം വംശീയ ഉന്മൂലന പദ്ധതി നടപ്പാക്കുകയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി ചാപ്റ്റർ കുറ്റപ്പെടുത്തി.

Advertisment

publive-image

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാനെ ദേശദ്രോഹ കുറ്റം ചുമത്തി കേസ് ചാർജ് ചെയ്ത ഡൽഹി പോലീസിന്റെ നടപടി സംഘപരിവാർ ഭീകരത തുടരുന്ന അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സോഷ്യൽ ഫോറം ആരോപിച്ചു.

ഭരകൂട ഭീകരതക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ കെട്ടിപ്പൂട്ടാനുള്ള മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു സംഘപരിവാർ ആഭിമുഖ്യമുള്ള ഭരണകൂടം തുടരുന്നത്. ഡൽഹിയിൽ സംഘപരിവാർ ഭീകരർ മുസ്ലിം വംശഹത്യക്കെതിരെയും ഭരണകൂടവും പോലീസും അക്രമികൾക്ക് അഴിഞ്ഞാടാൻ സഹായം നല്കിയതിനെതിരെയും തെളിവുകൾ നിരത്തി പരാതികൾ നൽകിയ ഡോ. സഫറുൽ ഇസ്‌ലാം ഖാനെ തുറുങ്കിലടക്കാൻ തക്കം പാർത്തു കഴിയുകയായിരുന്ന സംഘപരിവാർ പോലീസ് ട്വിറ്ററിലെ സന്ദേശത്തിന്റെ പിൻബലത്തിൽ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

അതേസമയം ഡൽഹിയിൽ മുസ്ലിം വിരുദ്ധ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത സംഘപരിവാർ നേതാക്കൾ വി.ഐ.പി. നിലവാരത്തിൽ വിലസുകയും, മുസ്ലിംകളെ കൂട്ടക്കൊല നടത്തുകയും അത് വീരകൃത്യമായി പരസ്യപ്പെടുത്തുകയും ചെയ്ത ഭീകരരർ ഭരണത്തണലിൽ വാഴുകയും ചെയ്യുകയാണ്. പൗരത്വ നിഷേധത്തിനെതിരെ ഷഹീൻബാഗിൽ സമാധാനപരമായി സമരം ചെയ്തവരെ യു.എ.പി.എ ചുമത്തി ജയിലിലടക്കുന്ന ഭരണകൂടവും ഡൽഹി പോലീസും ഗർഭിണിയോട് പോലും മനുഷ്യത്വരഹിതമായി പെരുമാറുകയാണ്. ജാമിയ മില്ലിയ വിദ്യാർത്ഥിനി സഫൂറ സർഗാർ അതിനു ദാഹരണമാണ്. എന്നാൽ ഷഹീൻബാഗിലെ സമരക്കാർക്കു നേരെ വെടിയുതിർത്ത പരിവാർ സംഘങ്ങള്‍  ഭരണത്തണലിൽ വിരാജിക്കുകയും ചെയ്യുന്നു.

സംഘപരിവാർ ഭീകരതക്കെതിരെയും ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെയും ഉയരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഫാഷിസ്റ്റ് കുടില തന്ത്രങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും കക്ഷി രാഷ്‌ടീയം മറന്നു പ്രവർത്തിക്കുകയും നിയമ പോരാട്ടം നടത്താൻ മുന്നോട്ടു വരണമെന്നും സോഷ്യൽ ഫോറം ആഹ്വാനം ചെയ്തു. രാജ്യത്തിൻറെ പൊതുമുതൽ കൊള്ളയടിച്ചു നാടുവിട്ട കോർപ്പറേറ്റ് കൊള്ളക്കാരുടെ കടങ്ങൾ എഴുതിത്തള്ളാനും ന്യൂനപക്ഷ വിരുദ്ധ നടപടികൾ നടപ്പാക്കാനും കൊറോണക്കാലം തന്നെ തിരഞ്ഞെടുത്തത് മനുഷ്യത്വത്തിന്റെ ഒരംശം പോലും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നുള്ളതിന്റെ തെളിവാണെന്നും സോഷ്യൽ ഫോറാം ആരോപിച്ചു.

വീഡിയോ കോൺഫറൻസ് ചർച്ചയിൽ അഷ്‌റഫ് മൊറയൂർ, ഹാരിസ് മംഗളൂരു, വസീം ഖാൻ ഉഡുപ്പി, കോയ ചേലേമ്പ്ര, ഇ. എം. അബ്ദുല്ല, അബ്ദുൽ ഗനി മലപ്പുറം, അൽ അമാൻ നാഗർകോവിൽ, മുജാഹിദ് പാഷ ബാംഗ്ലൂർ, കലന്ദർ മംഗളൂരു, ഹനീഫ കിഴിശ്ശേരി, കോയിസ്സൻ ബീരാൻകുട്ടി, ഷാഹുൽ ഹമീദ് മേടപ്പിൽ എന്നിവർ സംബന്ധിച്ചു.

Advertisment