Advertisment

മുന്നണി തീരുമാനം വൈകാതെ ഉണ്ടാകു൦; ചർച്ചകൾ ഉടൻ തുടങ്ങുമെന്ന്‍ കെ.എം.മാണി

New Update

കോട്ടയം:  കേരള കോൺഗ്രസ് ഏതു മുന്നണിയിലേക്കെന്ന തീരുമാനം വൈകാതെ ഉണ്ടാകുമെന്നു കോട്ടയത്തു നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽപാർട്ടി ചെയർമാൻ കെ.എം.മാണി പറഞ്ഞു. ഇതിനാവശ്യമായ ചർച്ചകൾ ഉടൻ തുടങ്ങുമെന്നു൦ മാണി അറിയിച്ചു.

Advertisment

publive-image

ഇതിനു മുന്നോടിയായുള്ള കാർഷിക ബദൽ രേഖ സമ്മേളനത്തിൽ മാണി അവതരിപ്പിച്ചു. ഒരു ഹെക്ടറിൽ താഴെയുള്ളവരെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തുക, വിളകളുടെ ഇറക്കുമതി ചുങ്കം അതാതു മേഖലയിലുള്ള കർഷകർക്കു നൽകുക, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മീനാകുമാരി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർബൺ ഫണ്ട് പരിസ്ഥിതി ലോല മേഖലയിലുള്ള കർഷകർക്ക് നൽകുക തുടങ്ങിയവയാണ് പ്രമേയത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ.ബദൽ രേഖയുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കാനാണ് പാർട്ടി തീരുമാനം. ബദൽ രേഖ പ്രതിനിധി സമ്മേളനം പാസാക്കി.

 

 

kerala kmmani kerala congress
Advertisment