Advertisment

വന്യജീവികളുടെ കുത്തേറ്റ് മരിച്ചാല്‍ ആശ്രിതര്‍ക്ക് വനം വന്യ ജീവി വകുപ്പ് നഷ്ടപരിഹാരമായി നല്‍കുക പത്ത് ലക്ഷം ; പാമ്പ് കടിയേറ്റ് മരിച്ചാല്‍ രണ്ട് ലക്ഷം ; അപകടകാരികളായ തേനീച്ചയോ കടന്നലോ കുത്തി കൊന്നാല്‍ പത്ത് പൈസ കിട്ടില്ല !

New Update

തിരുവനന്തപുരം: വന്യജീവികളുടെ കുത്തേറ്റ് മരിച്ചാല്‍ ആശ്രിതര്‍ക്ക് വനംവന്യജീവിവകുപ്പ് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപനല്‍കും. പാമ്പുകടിയേറ്റ് മരിച്ചാല്‍പ്പോലും വനംവകുപ്പില്‍നിന്ന് രണ്ടു ലക്ഷംലഭിക്കും. പക്ഷേ അപകടകാരികളായ തേനീച്ചയോ കടന്നലോ ആണ് കുത്തുന്നതെങ്കില്‍ അഞ്ചിന്റെ പൈസ കിട്ടില്ല.

Advertisment

കാട്ടുപോത്തോ ആനയോ പന്നിയോ ആണെങ്കിലാണ് പത്ത് ലക്ഷം ആശ്രിതര്‍ക്ക് ലഭിക്കുന്നത്. മരണങ്ങള്‍ ഏറെയും നടക്കുന്നത് കടന്നലും തേനീച്ചയും കുത്തിയാണ് എന്നറിഞ്ഞിട്ടു പോലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

publive-image

വന്യജീവി ആക്രമണത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് 1980-ല്‍ നിലവില്‍വന്ന നിയമത്തില്‍ തേനീച്ചയും കടന്നലും വന്യജീവികളില്‍ ഉള്‍പ്പെടില്ലെന്നു പറഞ്ഞതാണ് ഒട്ടേറെപ്പേര്‍ക്ക് സഹായമില്ലാതാവാനുള്ള സാങ്കേതിക’കാരണം. നാട്ടിലുംകാട്ടിലും കാണുന്ന ഒട്ടുമിക്ക ജീവികളും വന്യജീവിപ്പട്ടികയില്‍ വരുമ്പോള്‍ ഏറെ മരണങ്ങള്‍ക്ക് കാരണങ്ങള്‍ക്ക് കാരണമായ കടന്നലുംതേനീച്ചയും മാത്രം അതില്‍ ഇല്ല.

2018 ഏപ്രില്‍ അഞ്ചിന് ഇറങ്ങിയ ഉത്തരവനുസരിച്ചാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം പത്തുലക്ഷമാക്കിയത്. സ്ഥിരമായ അവശത സംഭവിക്കുന്നവര്‍ക്ക് രണ്ടുലക്ഷം ലഭിക്കും. വാസസ്ഥലം, കൃഷി, കന്നുകാലികള്‍ എന്നിവയുടെ നഷ്ടത്തിന് ഒരുലക്ഷമാണ് ഇപ്പോള്‍ നഷ്ടപരിഹാരം.

പരിക്കേറ്റവര്‍ക്കും ഒരുലക്ഷംവരെ സഹായം ലഭിക്കാം. പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് മുഴുവന്‍ ചികിത്സച്ചെലവും സൗജന്യമാണ്. അക്ഷയകേന്ദ്രങ്ങള്‍വഴി ഓണ്‍ലൈനായി റെയ്ഞ്ച് ഓഫീസര്‍ക്കാണ് നഷ്ടപരിഹാരങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Advertisment