Advertisment

ഓരോ ദിവസവും മരണത്തിന്റെ കണക്കുകൾ മാത്രം കേൾക്കുന്ന ഇറ്റലിക്ക് പ്രതീക്ഷയേകി 101 വയസുകാരന്റെ അതിജീവനം

New Update

റോം: ലോകത്ത് ആറു ലക്ഷത്തിലധികം പേരെ കോവിഡ് 19 വൈറസ് ബാധിച്ചിരിക്കുകയാണ്. 28,000 പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായിട്ടുമുണ്ട്. കൊറോണ വൈറസ് ഏറ്റവുമധികം നാശംവിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഓരോദിവസവും മരണനിരക്ക് ഉയരുന്നതിനിടെ ഇറ്റലിക്ക് പ്രതീക്ഷയാവുകാണ് 101 വയസുള്ള ആൾ കോവിഡ് 19 വൈറസിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

Advertisment

publive-image

ഇറ്റലിയിലെ റിമിനി സ്വദേശിയായ ആളാണ് രോഗമുക്തനായിരിക്കുന്നത്. മിസ്റ്റർ പി. എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. രോഗം ഭേദമായതിനെ തുടർന്ന് ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് റിമിനി വൈസ് മേയർ ഗ്ലോറിയ ലിസി പറഞ്ഞു. 100 വയസിനു മുകളിൽ പ്രായമുള്ളയാൾ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നത് പ്രതീക്ഷ നൽകുന്നതാണെന്നും അവർ പറഞ്ഞു.

നൂറ്റിയൊന്നു വയസുകാരന് അതിജീവിക്കാമെങ്കിൽ നിങ്ങൾക്കും സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇപ്പോൾ രോഗികളോട് പങ്കുവെയ്ക്കാനുള്ളതെന്ന് ലിസി പറഞ്ഞു. ഓരോ ദിവസവും മരണത്തിന്റെ കണക്കുകൾ മാത്രം കേൾക്കുന്ന ഇറ്റലിക്ക് ഇത് പ്രതീക്ഷ നൽകുന്നതാണെന്നും അവർ വ്യക്തമാക്കി. രോഗം പൂർണമായി ഭേദമായതിനെ തുടർന്ന് ബുധനാഴ്ച ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി. 1919ലാണ് മിസ്റ്റർ പി ജനിച്ചത്.

covid 19 corona italy corona viruse
Advertisment