Advertisment

യു എ ഇയിൽ 102പേർക്ക് കൊറോണ സ്ഥിരീകരിച്ചു

author-image
സത്യം ഡെസ്ക്
New Update

യു.എ.ഇയിൽ 30 ഇന്ത്യക്കാർ ഉൾപ്പെടെ 102 പേർക്കുകൂടി ഞായറാഴ്ച കോവിഡ് -19 സ്ഥിരീകരിച്ചു.യു.എ.ഇയിലെ ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 570 ആയി.രോഗം ബാധിച്ച ഒരാൾ മരിച്ചതായും ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

നേരത്തെതന്നെ പലവിധ അസുഖങ്ങൾ അലട്ടിയിരുന്ന 47 വയസ്സുള്ള അറബ് യുവതിയാണ് മരിച്ചത്. ഇതോടെ യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

ഇന്ത്യക്കാർക്ക് പുറമെ ന്യൂസിലാന്റ്, സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാൻസ്, ജർമ്മനി, അൾജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട് എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർക്കും, ബ്രസീൽ, സ്വീഡൻ, ഓസ്ട്രേലിയ, എത്യോപ്യ, കാനഡ, ലെബനൻ, സുഡാൻ, സൗദി അറേബ്യ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നും രണ്ടുപേർക്ക് വീതവും, ഇറ്റലി, അയർലണ്ട് മൂന്ന് കേസുകൾ, ഈജിപ്തിൽ നിന്നുള്ള ആറ് പേർ, യു.എ.ഇ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പേർ, ബ്രിട്ടനിൽ നിന്നുള്ള 16 പേർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

china corona virus america corona virus arimresponse corona
Advertisment