Advertisment

 105-ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതിയെഴുതി ഭാഗീരഥി മുത്തശ്ശി ;  സാക്ഷരതാ മിഷന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായംചെന്ന പഠിതാവ്‌

New Update

കൊല്ലം: 105-ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതിയെഴുതി ഭാഗീരഥി മുത്തശ്ശി. സാക്ഷരതാ മിഷന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായംചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമില്‍ കെ ഭാഗീരഥി അമ്മ. തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ പിള്ളയാണ് ചോദ്യപേപ്പര്‍ നല്‍കി പരീക്ഷയ്ക്ക് ഇരുത്തിയത്.

Advertisment

publive-image

ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തിയതാണ് ഭാ​ഗീരഥി അമ്മ. സമ്പൂർണ സാക്ഷരതാ യജ്ഞത്തിലൂടെയാണ് വീണ്ടും പഠിക്കാൻ തീരുമാനിക്കുന്നത്.

നാലു പെണ്‍മക്കളും രണ്ട് ആണ്‍മക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ.

Advertisment