Advertisment

പത്തനംതിട്ട ജില്ലയിലെ കൊറോണ ബാധിതൻ ഖത്തറില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയത് മാര്‍ച്ച്‌ 20-ന് QR 506 ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിൽ : വിമാനത്തിലുണ്ടായിരുന്നവരും നിരീക്ഷണത്തില്‍

author-image
admin
New Update

പത്തനംതിട്ട: ജില്ലയില്‍ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ പത്തനംതിട്ടയിലെ കൊറോണ രോഗികളുടെ എണ്ണം പത്തായി. ഖത്തറിലെ ദോഹയില്‍ നിന്ന്‌ എത്തിയ കൊടുന്തറ സ്വദേശിയായ 42 വയസുകാരനാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്.

Advertisment

publive-image

ഇയാള്‍ മാര്‍ച്ച്‌ 20-ന് പുലര്‍ച്ചെ 2.30-ന് QR 506 ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്. 30-C സീറ്റിലാണ് യാത്ര ചെയ്തത്. വിമാനത്തില്‍ ഇദ്ദേഹത്തിന്റെ സമീപത്തെ സീറ്റില്‍ ഒന്‍പത് പത്തനംതിട്ട സ്വദേശികളും കോട്ടയം, ആലപ്പുഴ ജില്ലക്കാരായ എട്ടുപേരുമാണ് ഉണ്ടായിരുന്നത്. ഇവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി.

രോഗലക്ഷണങ്ങളുണ്ടെന്ന സംശയത്താല്‍ എത്തുന്നതിനു മുന്‍പുതന്നെ യുവാവ് വീട്ടിലുണ്ടായിരുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഡ്രൈവര്‍ മാത്രമായി വീട്ടിലെ കാര്‍ എത്തിച്ചായിരുന്നു വിമാനത്താവളത്തില്‍നിന്നുള്ള മടക്കയാത്ര. വരുന്ന വഴിയില്‍ വെഞ്ഞാറമൂട്ടില്‍ നിന്ന് ചായ കുടിച്ചെങ്കിലും ഇത് ഡ്രൈവര്‍ പോയി വാങ്ങിനല്‍കിയതായാണ് വിവരം.

ഡ്രൈവര്‍ ചിറ്റാര്‍ സ്വദേശിയാണ്. തിരുവനന്തപുരത്ത് നിന്ന് മടങ്ങിയെത്തിയശേഷം, ഡ്രൈവര്‍ ഇതേ വാഹനത്തില്‍ മറ്റൊരു യാത്ര പോയി. ഇൗ യാത്രയിലുണ്ടായിരുന്നവരെ കണ്ടെത്തേണ്ടതുണ്ട്. ഡ്രൈവറുടെ കുടുംബാംഗങ്ങളെയും ഇയാള്‍ സമീപദിവസങ്ങളില്‍ സമ്ബര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷിക്കും. വിമാനത്തിലെ കൂടുതല്‍ യാത്രക്കാരുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനും ആലോചനയുണ്ട്.

രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെ 21-ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി രക്തസ്രവ സാമ്ബിള്‍ നല്‍കിയ ശേഷം യുവാവ് വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. പത്തനംതിട്ട നഗരസഭയാണ് ആഹാരം എത്തിച്ചുനല്‍കിയിരുന്നത്. ചൊവ്വാഴ്ച പരിശോധനാഫലം പോസിറ്റീവായതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ െഎസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

Advertisment