ഒരണസമരം ചില ഏടുകള്‍

Friday, February 16, 2018

ജലഗതാഗതമാണ് ആദ്യകാലട്ടങ്ങളിൽ മനുഷ്യൻ ആശ്രയിച്ചിരുന്ന ഗതാഗതമാർഗം .1958 കാലഘട്ടത്തിലും കുട്ടനാട്ടുകാർ ആശ്രയിച്ചിരുന്നത് ജലഗതാഗതത്തെയാണ്.1957.ൽ അധികാരമേറ്റ ഇ .എം .എസ് മന്ത്രിസഭ കുട്ടനാട്ടിലെ ജലഗതാഗതം ദേശസാൽക്കരിച്ചതിന്‍റെ ഫലമായി  മുതലാളിമാർക്ക് വൻനഷ്ട്ടം സംഭവിച്ചു ഇതിന്‍റെ  ഫലമായി തൊഴിലാളികളുടെ വേതനം,ഭരണചിലവ് എന്നിവ കൂടി .നഷ്ടം  സഹിച്ചു സര്‍ ക്കാരിന് സർവീസ് നടത്താൻ പറ്റാതെയായി .അതുകൊണ്ടുതന്നെ സർക്കാർ ബോട്ട് സർവീസ്സ് ചാർജ്ജ് വർദ്ദിപ്പിക്കൻ തീരുമാനിച്ചു .ചാർജ്ജ് വർദ്ദനവിന്‍റെ  ഫലമായി വിദ്യാർഥികളുടെ ബോട്ടുകൂലി ഒരണയായിരുന്നത്[ആറുപൈസ ]പത്തു നയാ പൈസയാക്കിമാറ്റി ഇതിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി .വിദ്യാർത്ഥികളെ അണിനിരത്തിയത് കെ .എസ് .യു ആയിരുന്നു .1957 മേയ്  മാ സത്തിലയിരുന്നു കെ .എസ് .യു വിന്‍റെ ജനനം .കോണ്‍ഗ്രസ്സ് വനിതാ നേതാവ് ദേവകികൃഷ്ണന്‍റെ  മകൻ രവീന്ദ്രൻ ആയിരുന്നു യൂണിയന്‍റെ പ്രധാ നനേതാവ് (.ഇന്നത്തെ വയലാർ രവി) .ബോട്ടുകൂലി കൂടിയത് വീണുകിട്ടിയ ഒരവസരമായിക്കണ്ട് കെ .എസ്.യു 1958.ജൂലൈ 14 ന്‌ സമരം പ്രെക്യപിച്ചു .സർക്കാർ സമരം തീർക്കാൻ യാതോരുനടപടിയും എടുത്തില്ല എന്ന് മാത്രമല്ല സമരത്തെ ചെറുത്തുതോൽപ്പിക്കുമെന്നു വി .എസ് അച്ചുതാനന്തന്‍   സെക്രട്ടറിയായ സി .പി .എം ആലപ്പുഴ ജില്ലാകമ്മിറ്റി പ്രഖ്യാപിക്കുകയും  അക്രമാസക്തമാവുകയും സമരം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ പോലീസ് ലാത്തി വീശുകയും ചെയ്തു 1958 ജൂലൈ 23 ന് വിദ്യാർത്ഥികളും തൊഴിലാളികളും തമ്മിൽ ആലപ്പുഴയിൽ
തെരുവുയുദ്ധം തന്നെ അരങ്ങേറി .പിന്നീടു സമരം എറണാകുളം ,കോട്ടയം ജില്ലകളിലേക്ക് പടർന്നുപിടിച്ചു .


പിക്കറ്റിങ്ങും ലാത്തിചാർജും 144 വകുപ്പ് പ്രേകാരമുള്ള നിരോധനാഞയും  നിത്യ സംഭവമായിമാറി .എന്നാൽ സമരത്തെ ഒരുതരത്തിൽ കോണ്ഗ്രസ്പാർട്ടി എതിർക്കുകയാണ് ചെയ്തത് .മാതൃഭൂമി അടക്കമുള്ള പത്രങ്ങളും സമരത്തെ എതിർത്തു .സമരത്തിനെതിരെ പോലീസ് നടത്തിയ കാടത്തം  ചില ഗന്ധിയന്മാരെപോലും ചൊടുപ്പിച്ചു .സമരം തീർക്കാൻ ഗാന്ധീയനായ കെ .കേളപ്പൻ മുന്നോട്ടുവന്നു അങ്ങനെ ആഗസ്ത് 3 തീയതി സമരം അവസാനിച്ചു .

×