Voices
വിളക്ക് മാത്രമല്ല പൂവ്, ചന്ദനം, പ്രസാദം എന്നിവയൊക്കെ സാധാരണയായി ക്ഷേത്രങ്ങളില് പൂജാരിമാര് നല്കുന്നത് ആരെയും തൊടാതെ തന്നെയാണ്. അത് പണ്ടെങ്ങോ എഴുതപ്പെട്ട ആചാരങ്ങളുടെ ഭാഗം മാത്രമാണ്. അത് ശരിയോ തെറ്റോ എന്നതവിടെ നില്ക്കട്ടെ. ഇതൊക്കെ അറിയാത്ത ആളാണോ ദേവസ്വം മന്ത്രി. യഥാര്ഥത്തില് മന്ത്രിയെ ആക്ഷേപിച്ചത് ആ പൂജാരിയല്ല സിപിഎം ആണ്. 23 വര്ഷം എംഎല്എ ആയിരുന്ന രാധാകൃഷ്ണനെ ഈ ദുര്ബല വകുപ്പുകള് നല്കി മൂലയ്ക്കിരുത്തിയത് അധിക്ഷേപമല്ലേ - പ്രതികരണത്തില് മോജു മോഹന്
ഇത് കേരളം കാത്തിരുന്ന വിജയം. കണ്ണിന് മുന്നിൽ നടന്ന യഥാർഥ സംഭവങ്ങൾ കേവലം അസത്യങ്ങളും കെട്ടിച്ചമച്ചതും ആണന്ന് അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിൽ അപഹസിച്ച്, എക്കാലവും ജനങ്ങളെ വിഡ്ഢികൾ ആക്കിക്കൊണ്ടിരുന്ന സിപിഎമ്മിന് ജനങ്ങൾ കൊടുത്ത കനത്ത തിരിച്ചടിയാണ് ചാണ്ടി ഉമ്മന്റെ കന്നി അങ്ക വിജയം
അദാനിക്കെതിരെ മാധ്യമ കൂട്ടായ്മ ഉയർത്തിയ ആരോപണം കൊള്ളുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെ! ഓഹരി വാങ്ങാനും വില്ക്കാനും അദാനി വ്യാജ കമ്പനികളെ നിയോഗിച്ചുവെന്ന് തെളിഞ്ഞാൽ പ്രതിക്കൂട്ടിലാവും. ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്' എന്ന ഡോക്യുമെന്ററിക്കു ശേഷം ലോകത്തെ പ്രബലമായൊരു മാധ്യമ പ്രവര്ത്തക കൂട്ടായ്മ വീണ്ടും മോദിയെ ലക്ഷ്യം വെച്ചിരിക്കുന്നു. ഒസിസിആര്പി സംഘടനയുടെ കണ്ടെത്തൽ മോദിയും അദാനിയും എങ്ങനെ പ്രതിരോധിക്കും? -മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
സെപ്റ്റംബര് 5 അധ്യാപകദിനം; വര്ഗ്ഗീയതയും വിദ്വേഷവും അലിയിച്ചു കളയുന്ന രീതിയിലാകണം വരും തലമുറയെ പാകപ്പെടുത്താന്. അതിന് തുടക്കം കുറിക്കേണ്ടത് സ്കൂളുകളും നേതൃത്വം വഹിക്കേണ്ടത് അധ്യാപകരുമാണ്. അതുകൊണ്ടുതന്നെ അധ്യാപകര് തെറ്റുകാരാകാതിരിക്കുക എന്നത് പ്രധാനമാണ്. അധ്യാപകര് സ്നേഹവും സഹാനുഭൂതിയും നല്കേണ്ടവര്...