Advertisment

കുഞ്ഞ് സമര നായിക; നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ പതിനഞ്ചുകാരിയും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സ്വീഡണ്‍; കാലാവസ്ഥ വ്യതിയാനത്തിനെതിരെ മുഖംതിരിഞ്ഞ് നിന്ന ഭരണകൂടത്തിനെതിരെ നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനഞ്ചുകാരി സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന പെണ്‍കുട്ടിയാണ് നൊബേല്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റിലാണ് സ്വീഡിഷ് പാര്‍ലമെന്റ് ബില്‍ഡിങ്ങിന് പുറത്ത് ഗ്രേതാ തന്‍ബര്‍ഗ് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് ബില്‍ഡിങ്ങിന് മുമ്പില്‍ ഗ്രേതാ തന്‍ബര്‍ഗ്ഗ് സമരം സംഘടിപ്പിച്ചത്.

publive-image

അന്ന് ആ സമരത്തില്‍ നിന്നും പലരും അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. പാര്‍ലമെന്റ് ബില്‍ഡിങ്ങിന് പുറത്ത് കയ്യില്‍ ബാനറുമായി നിന്ന ആ പെണ്‍കുട്ടിയെ കണ്ടവരെല്ലാം അത്ഭുതപ്പെട്ടു. എന്നാല്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം അവള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് വന്നത് 105 രാജ്യങ്ങളാണ്. അവരത് നടപ്പിലാക്കാന്‍ ശ്രമവും ആരംഭിച്ചു.

ഈ കുഞ്ഞ് സമര നായികക്ക് നൊബേല്‍ സമ്മാനം ലഭിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവാകും അവള്‍. 17ാം വയസ്സില്‍ പുരസ്‌കാരം ലഭിച്ച മലാല യൂസഫ്‌സായ് ആണ് ഇതിനു മുന്‍പത്തെ പ്രായം കുറഞ്ഞ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ്. ഒക്ടോബര്‍ മാസത്തിലാണ് നൊബേല്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുക.

Advertisment