Advertisment

കൊല്ലം പള്ളിക്കലാറില്‍ കുളിക്കാനിറങ്ങിയ 16 വയസ്സുകാരൻ മുങ്ങി മരിച്ചു

New Update

publive-image

കൊല്ലം: പള്ളിക്കലാറില്‍ കാരൂര്‍കടവ് പാലത്തിന്റെ തെക്കു ഭാഗത്തെ കടവില്‍ കുളിക്കാനിറങ്ങിയ കല്ലുംതാഴം കിളികൊല്ലൂര്‍ പരാലുവിള ചിറയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് നിജാസ് (16) മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പുലിയൂര്‍ വഞ്ചി തെക്ക് കുട്ടത്തറയില്‍ യാസീര്‍ രക്ഷപ്പെട്ടു. മുഹമ്മദ് നിജാസ് ഏറെ നാളായി ഉമ്മയുടെ കുടുംബവീടായ തൊടിയൂര്‍ പുലിയൂര്‍ വഞ്ചി തെക്ക് കോട്ടുതറയിലെ വീട്ടിലായിരുന്നു താമസം.

Advertisment