Advertisment

പുതുവര്‍ഷ പാര്‍ട്ടിക്കിടെ തര്‍ക്കം; പത്തൊന്‍പതുകാരിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി

New Update

മുംബൈ: പുതുവര്‍ഷ പാര്‍ട്ടിക്കിടെ സുഹൃത്തുക്കളുമായുണ്ടായ വാക്ക്തര്‍ക്കത്തിനിടെ യുവതി കൊല്ലപ്പെട്ടു. മുംബൈയിലാണ് സംഭവം. റൂഫ് ടോപ് പാര്‍ട്ടിയില്‍ പങ്കെടുത്ത പത്തൊന്‍പതുകാരിയാണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കം പന്നീട് ശാരീരിക ആക്രമണത്തിലേക്ക് കടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Advertisment

publive-image

മുംബൈയിലെ ഖാര്‍ വെസ്റ്റിലെ ഭഗവതി ഹൈറ്റ്സ് അപ്പാര്‍ട്ടമെന്റിലാണ് പുതുവത്സരാഘോഷം നടന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഒട്ടുമിക്ക പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ആഘോഷങ്ങള്‍ വിലക്കിയിരുന്ന മുംബൈയില്‍ എങ്ങനെയാണ് രഹസ്യ പാര്‍ട്ടി സംഘടിപ്പിച്ചതെന്നും പൊലീസ് അന്യേഷിക്കും. കൊലപാതകത്തിനും പാര്‍ട്ടി നടത്തിയതിനും എതിരെ വ്യത്യസ്ത കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി രണ്ട് മണിക്ക് ശേഷമാണ് പത്തൊന്‍പതുകാരി ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ മുറിവേറ്റിട്ടുണ്ട്. നിരവധി തവണ മര്‍ദ്ദനത്തിനമേറ്റതിന്റെ പാടുകളും യുവതിയുടെ ശരീരത്തില്‍ കണ്ടെത്തി.

കൊലപാതകി യുവതിയെ ടെറസില്‍ നിന്നും താഴേക്ക് തള്ളിയട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പു യുവതി മരണപ്പെട്ടെന്നാണ് നിഗമനം. കൊലപാതകികള്‍ക്കൊപ്പം പാര്‍ട്ടി നടത്തിപ്പുകാരെയും പ്രതി ചേര്‍ക്കണമെന്ന് കൊല്ലപ്പെട്ട പത്തൊന്‍പതുകാരിയുടെ മാതാവ് ആവശ്യപ്പെട്ടു.

murder case crime
Advertisment