Advertisment

പ്രശസ്ത ഫിഗര്‍ സ്‌കേറ്റര്‍ എകാറ്റെരീന അലക്‌സാണ്ട്രോസ്‌ക്യ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു; ആത്മഹത്യയെന്ന് സംശയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മോസ്‌കോ: പ്രശസ്ത ഫിഗര്‍ സ്‌കേറ്റര്‍ എകാറ്റെരീന അലക്‌സാണ്ട്രോസ്‌ക്യയെ (20) കെട്ടിടത്തിന്റെ മുകളില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ മോസ്‌കോയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണാണ് താരം മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

'ഐ ലവ്' എന്ന്‌ ഇവര്‍ എഴുതിയ ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ജനുവരിയില്‍ അപസ്മാരം പിടിപെട്ടതിനെ തുടര്‍ന്ന് എകാറ്റെരീനയ്ക്ക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ വിഷാദത്തിലായിരുന്നതായി പരിശീലകന്‍ ആന്‍ഡ്രി ഖെകലോ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

റഷ്യന്‍ സ്വദേശിനിയാണെങ്കിലും 2018ല്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് ഇവര്‍ ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നു. 2017ല്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍, ലോക ജൂനിയര്‍ ഗ്രാന്‍ഡ് പ്രിക്‌സ് തുടങ്ങി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Advertisment