Advertisment

മലബാര്‍ മേഖലയിലെ ജില്ലകളിലേക്കു തിരുവനന്തപുരത്തുനിന്ന് ഇതുവരെ അയച്ചത് 23 ലോഡ് അവശ്യസാധനങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മലബാര്‍ മേഖലയിലെ ജില്ലകളിലേക്കു തിരുവനന്തപുരത്തുനിന്ന് ഇതുവരെ അയച്ചത് 23 ലോഡ് അവശ്യസാധനങ്ങള്‍. നഗരസഭയുടെ കീഴിലുള്ള ശേഖരണകേന്ദ്രത്തിലേക്കു സാധനങ്ങള്‍ എത്തി ക്കൊണ്ടിരിക്കുകയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നഗരസഭ തുടരുകയാണെന്നും തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് അറിയിച്ചു.

Advertisment

publive-image

സാധനങ്ങള്‍ വെയ്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂറും സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധിപ്പേരാണ് ഇവിടെയുള്ളത്. 24 മണിക്കൂറും യുവാക്കളടങ്ങുന്ന വലിയ സംഘം ദുരിത ബാധിതര്‍ക്കായി കൈയ്യും മെയ്യും മറന്ന് അധ്വാനിക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു.

mazha
Advertisment