Advertisment

ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളേജില്‍ ഒറ്റ ദിവസം മരിച്ചത് 26 കോവിഡ് രോഗികള്‍

New Update

publive-image

പനാജി: ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളേജില്‍ ഒറ്റ ദിവസം മരിച്ചത് 26 കോവിഡ് രോഗികള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കും ആറ് മണിക്കും ഇടയിലാണ് മരണങ്ങള്‍ സംഭവിച്ചത്. സംഭവത്തില്‍ ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രി മാധ്യമങ്ങളോട് സമ്മതിച്ചു.

Advertisment