Advertisment

29 കരകൗശല വസ്തുക്കളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി, ചില കൃഷി ഉപകരണങ്ങൾക്കും നിരക്ക് കുറച്ചു,

New Update

publive-image

Advertisment

ന്യൂഡൽഹി∙ കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കു മുൻപായി നടന്ന ജിഎസ്ടി കൗൺസിലിൽ 29 കരകൗശല വസ്തുക്കളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. ഒഴിവാക്കിയതൊഴിച്ചുള്ള മറ്റു കരകൗശല വസ്തുക്കളുടെ നികുതി കുറയ്ക്കുകയും ചെയ്തു.

അതേസമയം റിയൽ എസ്റ്റേറ്റ് മേഖലയെക്കൂടി ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരുന്നതടക്കമുള്ള കാര്യത്തിൽ തീരുമാനമായില്ല.

24–ാ മതു ജിഎസ്ടി കൗൺസിലിൽ നിരവധി ഉത്പന്നങ്ങളുടെ ജിഎസ്ടി 18 ൽ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്. ചില കൃഷി ഉപകരണങ്ങൾക്കും നിരക്ക് കുറച്ചു. ഇപ്പോൾ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള മദ്യം, ഇന്ധനം, ഭൂമി റജിസ്ട്രേഷൻ, മോട്ടോർവാഹന നികുതി തുടങ്ങിയവയിൽ വലിയ ചർച്ച ഉണ്ടായില്ലെന്നാണ് അറിയുന്നത്.

ജിഎസ്ടി ഫയലിങ് ലളിതവും എളുപ്പവുമാക്കുന്നതു ചർച്ച ചെയ്യാൻ പത്തു ദിവസത്തിനകം കൗൺസിലിന്റെ വിഡിയോ കോൺഫറൻസിങ് നടക്കും.

arun jaitly GST arun jaitely
Advertisment