Advertisment

കുവൈറ്റില്‍ പൊതുമാപ്പ് താമസകേന്ദ്രത്തില്‍ സംഘര്‍ഷം നടത്തിയ 30 പ്രവാസികളെ അറസ്റ്റു ചെയ്തു; വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തു; ഈജിപ്തുകാരെ ഇന്ന് മുതല്‍ സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുപോകും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പൊതുമാപ്പ് താമസകേന്ദ്രത്തില്‍ സംഘര്‍ഷം നടത്തിയ 30 ഈജിപ്തുകാരെ അറസ്റ്റു ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന അനധികൃത താമസക്കാരായ പ്രവാസികളില്‍ സംഘര്‍ഷം നടത്തുന്നവര്‍ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ഈ സാഹചര്യത്തില്‍ ഇത്തരം കേന്ദ്രങ്ങളില്‍ ടെലിഫോണും ഇന്റര്‍നെറ്റ് സര്‍വീസുകളും റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.

ഇനി സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയതായും പൊതുമാപ്പ് കേന്ദ്രങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.

സ്വദേശത്തേക്കുള്ള തിരിച്ചുപോക്ക് വൈകുന്നതില്‍ അമര്‍ഷം പൂണ്ടാണ് പൊതുമാപ്പ് കേന്ദ്രത്തില്‍ കഴിയുന്ന ഈജിപ്തുകാരായ പ്രവാസികള്‍ സംഘര്‍ഷം നടത്തിയത്.

ഈജിപ്തുകാരുടെ സംഘര്‍ഷം; മന്ത്രിസഭ ചര്‍ച്ച ചെയ്തു

സ്വദേശത്തേക്കുള്ള തിരിച്ചുപോക്ക് വൈകുന്നതില്‍ പ്രതിഷേധിച്ച് ഈജിപ്തുകാരായ പ്രവാസികള്‍ കൂട്ടംകൂടി അക്രമാസക്തരായ സംഭവത്തില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സലെ മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് കൈമാറി.

ഈജിപ്തുകാരുടെ തിരിച്ചുപോക്ക് ഇന്നുമുതല്‍

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഷെല്‍ട്ടറുകളില്‍ കഴിയുന്ന അനധികൃത താമസക്കാരായ ഈജിപ്ത് പൗരന്മാരെ ഇന്ന് (മെയ് 5) മുതല്‍ സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിരിക്കും മുന്‍ഗണന.

Advertisment