Advertisment

താപവും പുകയും പുറന്തള്ളുന്ന വികസന സമീപനം പിന്തുടർന്നാൽ ലോകമെമ്പാടും തീരത്തോട് ചേർന്നു കിടക്കുന്ന പല സ്ഥലങ്ങളും മുങ്ങിപ്പോകും ; മുന്നറിയിപ്പുമായി യുഎസ്‌

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ : താപവും പുകയും പുറന്തള്ളുന്ന ഇന്നത്തെ രീതിയിലെ വികസനസമീപനം പിന്തുടർന്നാൽ ലോകമെമ്പാടും തീരത്തോട് ചേർന്നു കിടക്കുന്ന പല സ്ഥലങ്ങളും മുങ്ങിപ്പോകുമെന്ന മുന്നറിയിപ്പുമായി യുഎസിലെ ന്യൂജഴ്സി പ്രിൻസ്റ്റൺ ആസ്ഥാനമായ ക്ലൈമറ്റ് സെൻട്രൽ എന്ന ഗവേഷണ സംഘടന.

Advertisment

publive-image

മുൻ കാലങ്ങളിൽ കരുതിയതിനെക്കാൾ ആശങ്കാജനകമാണ് കടൽ ജലനിരപ്പ് ഉയർന്നുണ്ടാകുന്ന പ്രളയമെന്ന് സംഘടന നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ വെളിപ്പെട്ടു.

കടലോരം ഏറെയുള്ള ഏഷ്യൻ രാജ്യങ്ങളിലാവും സ്ഥിതി രൂക്ഷം. കേരളത്തിൽ പല തീരദേശ ജില്ലകളുടെയും പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളം കയറിവരാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിലുണ്ട്.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, തുടങ്ങിയ ജില്ലകളുടെ പടിഞ്ഞാറൻ മേഖലയിലെ ചില സ്ഥലങ്ങളും ആ ആഗോള പ്രളയ ഭൂപടത്തിൽ ഇടം പിടിക്കാൻ യോഗ്യത നേടി. എന്നാൽ ഇത് കംപ്യൂട്ടർ അധിഷ്ടിതവും ഉപഗ്രഹാധിഷ്ടിതവും നിർമിത ബുദ്ധി ഉപയോഗിച്ചും തയാറാക്കിയ മാതൃകമാത്രമാണെന്നതാണ് ഏക ആശ്വാസം.

കടലും കായലും പെരുകി 30 കിലോമീറ്റർ വരെ അകത്തേക്കു ഉപ്പുവെള്ളം കയറാൻ സാധ്യതയുണ്ടെന്നാണു ഇതു സംബന്ധിച്ച കംപ്യൂട്ടർ മാതൃകകൾ വരച്ചുകാട്ടുന്ന ചിത്രം. ആളുകൾ ഇപ്പോൾ താമസിക്കുന്ന പല താഴ്ന്ന സ്ഥലങ്ങളിലും വെള്ളം കയറും. 2050 ആകുമ്പോഴേക്കും തീരത്തു താമസിക്കുന്ന 3.6 കോടി ജനങ്ങൾ പ്രളയം മൂലം മാറി താമസിക്കേണ്ടി വരും. 2100 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 4.4 കോടിയോളം ഉയരാമെന്നും പഠനം പറയുന്നു.

Advertisment