Advertisment

സർക്കാർ ജീവനക്കാർ ,അധ്യാപകർ ,പെൻഷൻകാർ എന്നിവരുടെ ബോണസും ഉത്സവ ബത്തയും തീരുമാനിച്ചു  ; ബോണസ്  പരമാവധി 4000 രൂപ വരെ ,   ബോണസ് ലഭിക്കാത്തവർക്ക് 2750 രൂപവരെ ഉത്സവബത്ത ലഭിക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ,അധ്യാപകർ,പെൻഷൻകാർ എന്നിവരുടെ ബോണസും ഉത്സവബത്തയും തീരുമാനിച്ചു. പരമാവധി 4000 രൂപ വരെയാണ് ബോണസ്. ബോണസ് ലഭിക്കാത്തവർക്ക് 2750 രൂപവരെ ഉത്സവബത്ത ലഭിക്കും.

Advertisment

publive-image

എല്ലാ വകുപ്പുകളിലും സ്ഥിരം ജോലിക്കാർ, തൊഴിലാളികൾ, സീസണൽ ജോലിക്കാർ എന്നിവർക്കെല്ലാം ബോണസ് ലഭിക്കും.

ശമ്പള സ്‌കെയിൽ ബാധകമാക്കിയ വിദ്യാഭ്യാസ വകുപ്പിലെ പാർട്ട് ടൈം അധ്യാപകർ,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ട്.

Advertisment