Advertisment

കെ.സുരേന്ദ്രന്റെ പേരിലുള്ളത് 242 കേസുകള്‍....കേസിന്റെ വിശദാംശങ്ങള്‍ ഒരു തവണ മാത്രം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ സുരേന്ദ്രന് 20 ലക്ഷം രൂപ വേണം.... പരസ്യം മൂന്നു തവണ ചെയ്യുമ്പോള്‍ ചിലവ് 60 ലക്ഷം.... ദൃശ്യമാധ്യമങ്ങളില്‍ വരുന്ന ചിലവ് വേറെയും.... ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചിലവാക്കാവുന്ന തുക 75 ലക്ഷം....75 ലക്ഷം മറികടന്നാല്‍ കമ്മീഷന്റെ പിടിവീഴും

New Update

പത്തനംതിട്ട: സ്ഥാനാര്‍ത്ഥികള്‍ കേസിന്റെ വിവരങ്ങള്‍ പത്രദൃശ്യ മാധ്യമങ്ങളില്‍ മൂന്ന് വട്ടം പ്രസീദ്ധീകരിക്കണമെന്ന നിബന്ധനയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ കുടുങ്ങിയത്.

Advertisment

കെ.സുരേന്ദ്രശന്റ പേരില്‍ 242 കേസുകളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും ശബരിമല വിഷയവുമായി ബന്ധപ്പെട്ടതാണ്. കേസിന്റെ വിശദാംശങ്ങള്‍ ഒരു തവണ മാത്രം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ സുരേന്ദ്രന് 20 ലക്ഷം രൂപ വേണം.

publive-image

പരസ്യം മൂന്നു തവണ ചെയ്യുമ്പോള്‍ ചിലവ് 60 ലക്ഷം. ഇത് കൂടാതെ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന ചിലവ് വേറെയും. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചിലവാക്കാവുന്ന തുക 75 ലക്ഷമാണ്.

ഈ സാഹചര്യത്തില്‍ വിഷയം ചൂണ്ടിക്കാട്ടി എന്‍ഡിഎ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

കേസിന്റെ വിവരങ്ങള്‍ കാണിക്കുന്നതിനുള്ള പരസ്യത്തിന് ചിലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ ചിലവിനത്തില്‍ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കില്‍ വിശദ വിവരങ്ങള്‍ ഒഴിവാക്കി കേസിന്റെ നമ്പര്‍ മാത്രം പ്രസിദ്ധിപ്പെടുത്തുന്നതിലേക്ക് നിബന്ധന മാറ്റുകയോ ചെയ്യണമെന്നാണ് ബിജെപിയും സഖ്യവും ആവശ്യപ്പെടുന്നത്.

Advertisment