Advertisment

ഗാസിയാബാദിലെ മോദിനഗറില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് മരണം; നാല് പേര്‍ക്ക് പരിക്ക്; ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മോദിനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സ്‌ഫോടനമുണ്ടായപ്പോള്‍ 25-ഓളം പേര്‍ ഫാക്ടറിയിലുണ്ടായിരുന്നു. സുരക്ഷാ ഉപകരണങ്ങളൊന്നും ഫാക്ടറിയില്‍ ഇല്ലായിരുന്നെന്നും ലൈസന്‍സ് ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Advertisment