Advertisment

കോയമ്പത്തൂര്‍ പന്നിമടയില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോയമ്പത്തൂര്‍ :കോയമ്പത്തൂര്‍ പന്നിമടയില്‍ ഏഴുവയസ്സുകാരി ബലാത്സംഗത്തിനിരയായതായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അയല്‍വാസികളായ നാലുപേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരെ സംശയമുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

Advertisment

publive-image

തിങ്കളാഴ്ച വൈകീട്ട് വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തിരഞ്ഞിട്ടും കാണാതായപ്പോള്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് ചൊവ്വാഴ്ച ദേഹത്ത് പരിക്കുകളോടെ വീടിനു സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് സംശയമുള്ളതായി പൊലീസ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം സ്വീകരിക്കാനും വിസമ്മതിച്ചിരുന്നു. ബുധനാഴ്ചയും തുടിയല്ലൂരില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി.

Advertisment