Advertisment

കിമ്മിന്റെ മകളുടെ പേര് മാറ്റാര്‍ക്കെങ്കിലുമുണ്ടെങ്കില്‍ മാറ്റാന്‍ ഉത്തരവ്

author-image
athira kk
New Update

സിയൂള്‍: വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ മകളുടെ പേര് രാജ്യത്ത് മറ്റാര്‍ക്കും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഈ പേരുള്ളവര്‍ എത്രയും വേഗം പേരു മാറ്റണമെന്നും നിര്‍ദേശം.

Advertisment

 

publive-image

ജു ഏ എന്നാണ് കിങ് ജോങ് ഉന്നിന്‍റെ മകളുടെ പേര്. ഈ പത്തു വയസുകാരിയെയാണ് കിം രാജ്യാധികാരത്തില്‍ തന്റെ പിന്‍ഗാമിയായി കണക്കാക്കുന്നതെന്നാണ് വിവരം. കുട്ടിയുടെ പേരില്‍ തപാല്‍ മുദ്രകളുടെ പരമ്പര തന്നെ പുറത്തിറക്കാനും തീരുമാനമായിരുന്നു.

അടുത്തിടെ സൈനിക പരേഡിനിടെ, കിം ജോങ് ഉന്നിന്റെ മകള്‍ മിസൈലിനു മുന്നിലൂടെ നടന്നു പോകുന്ന ചിത്രം പുറത്തുവന്നിരുന്നു. മൂന്നു മക്കളില്‍ ജു ഏ മാത്രമാണ് ഇതുവരെ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടത്.

ജു ഏ എന്ന് പേരുള്ള സ്ത്രീകളോടും കുട്ടികളോടും അവരുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താനാവശ്യപ്പെട്ട് നോട്ടീസ് അയച്ചതായാണ് വിവരം. ഒരാഴ്ചയാണ് സമയം നല്‍കിയിരിക്കുന്നത്. വടക്കന്‍ കൊറിയയില്‍ നേതാക്കളുടെയും അവരുടെ അടുത്ത കുടുംബാംഗങ്ങളുടെയും പേരുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ആളുകളെ നേരത്തെ തന്നെ വിലക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കിം ജോങ് എന്ന പേരിനും മുമ്പ് തന്നെ വിലക്കുണ്ട്.

Advertisment