Advertisment

മനഃപൂര്‍വ്വം മെലിഞ്ഞതല്ല; ടോര്‍ച്ചറിങ് ആണിത്, ബോഡി ഷെയ്മിങ് കേട്ടു മടുത്തെന്ന് നടി അനശ്വര രാജന്‍

author-image
neenu thodupuzha
New Update

publive-image

Advertisment

പലരില്‍ നിന്നും തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന്  തുറന്നു പറഞ്ഞ് നടി അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ സഹിക്കാന്‍ കഴിയാത്തതാണ്.

ഞാന്‍ മനഃപൂര്‍വ്വം മെലിഞ്ഞതല്ല. ചില കാരണങ്ങള്‍ കൊണ്ട് മെലിഞ്ഞതാണ്. കാണുമ്പോള്‍ തന്നെ മെലിഞ്ഞ് പോയല്ലോ, എന്താ ഫുഡ് കഴിക്കാത്തത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. അവരെ സംബന്ധിച്ച് നമ്മളെ ആദ്യമായി കാണുമ്പോള്‍ ഒരു തവണ ചോദിക്കുന്നതാണ്.

പക്ഷെ, സമ്മളിത് കേള്‍ക്കുന്നത് ഒരുപാട് പേരില്‍ നിന്നാണ്. പുറത്ത് പറയാന്‍ പോലും പറ്റാത്ത രീതിയില്‍ ചിലര്‍ സംസാരിക്കുന്നു. ടോര്‍ച്ചറിങ്ങാണിത്. ഇപ്പോള്‍ ഞാന്‍ മെലിഞ്ഞിട്ടാണ്. കൊള്ളി പോലിരിക്കുന്നു, ഇതും വച്ച് നീ എന്ത് ചെയ്യാനാ എന്നൊക്കെ ചോദിക്കും. പുറത്ത് പറയാനാകാത്ത കുറേ കാര്യങ്ങള്‍.

അത് നേരിട്ടും പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അയയ്ക്കുന്ന മെസേജുകളും വിഷമിപ്പിക്കുന്നതാണ്. ചിലര്‍ കുറേ ഹായ് അയച്ച് മറുപടി കിട്ടാതാകുമ്പോള്‍ പിന്നീട് ജാഡ, അഹങ്കാരിയെന്നൊക്കെ പറയുമെന്നാണ് നടി പറയുന്നത്.

Advertisment