Advertisment

വീടില്ലാത്ത സങ്കടം അനുഭവിച്ചാലെ മനസിലാകൂ; 17 വീടുകളില്‍ വാടകയ്ക്ക് കഴിഞ്ഞു, വലിയ സ്വപ്നമാണ് സാക്ഷാത്ക്കരിച്ചതെന്ന് മഞ്ജു പത്രോസ്

author-image
neenu thodupuzha
New Update

publive-image

Advertisment

മഴവില്‍ മനോരമയുടെ വെറുതെയല്ലാ ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ബിഗ് ബോസില്‍ പങ്കെടുത്തതിലൂടെ മഞ്ജുവിന് ധരാളം വിമര്‍ശനങ്ങളും വിവാദങ്ങളും നേരിടേണ്ടി വന്നിരുന്നു.

ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി ധരാളം അവസരങ്ങളും താരത്തെ തേടിയെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ജു പുതിയ വീട്ടിലേക്ക് മാറിയിരുന്നു. സ്വന്തമായി വീടെന്നത് വലിയ സ്വപ്‌നമായിരുന്നെന്നും അതിന്റെ സന്തോഷത്തില്‍ പുതിയ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ് മഞ്ജുവും സുഹൃത്ത് സിമിയും.

എല്ലാവരുടെയും ആഗ്രഹമാണല്ലോ സ്വന്തം വീടെന്നത്. 17 വീടുകളില്‍ ഞങ്ങള്‍ മാറി താമസിച്ചിട്ടുണ്ട്. കെട്ടും കിടക്കയുമെടുത്ത് ഒരു വീട്ടില്‍നിന്ന് മറ്റൊരു വീട്ടിലേക്ക് മാറി പോകണത് വല്യ വിഷമമാണ്.

ഒരു വീട്ടില്‍ ചെന്ന് അടുത്ത വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു വര്‍ഷമാകുമ്പോഴേക്ക് ഇറങ്ങേണ്ടി വരും. സ്വന്തം വീടില്ലാത്തതിന്റെ സങ്കടം അനുഭവിച്ചാലെ മനസിലാകൂ. വീടെന്ന സ്വപ്‌നം ഇപ്പോഴാണ് പൂര്‍ത്തിയായതെന്നും മഞ്ജു പറയുന്നു.

Advertisment