Advertisment

അന്ന് നയന്‍താരയെ വരെ അച്ചനും അമ്മയ്ക്കും പരിചയപ്പെടുത്തിയിട്ടും മമ്മൂക്കയെ പരിചയപ്പെടുത്തിയില്ല; അതെന്താണെന്ന് മമ്മൂക്ക ചോദിച്ചു, എന്തു മറുപടി പറയുമെന്നോർത്തു വിഷമിച്ചെന്ന് ഷൈന്‍ ടോം

author-image
neenu thodupuzha
New Update

തന്റെ അഭിനയ ജീവിതം തുടങ്ങുന്നതിന് മുമ്പ് ഷൂട്ടിങ് ലൊക്കേഷനില്‍ മമ്മൂട്ടിട്ടിയുമായുണ്ടായ അനുഭവം ഒരു യ്യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ച് ഷൈന്‍ ടോം ചാക്കോ.

Advertisment

publive-image

ഒരിക്കല്‍ അച്ചനും അമ്മയും ലൊക്കേഷനില്‍ വന്നു. മമ്മൂക്കയും നയന്‍താരയുമുള്‍പ്പെടെയുള്ള ആക്‌ടേഴ്‌സ് ഇരിക്കുന്നുണ്ട്. എന്നാല്‍, നയന്‍താരയേയും മറ്റുള്ളവരെയുമൊക്കെ ഞാന്‍ പരിചയപ്പെടുത്തിയിട്ടും മമ്മൂട്ടിയെ മാത്രം പരിചയപ്പെടുത്തിയില്ല, അതെന്താണെന്ന് മമ്മൂട്ടി ചോദിച്ചു.

കാരണം, എങ്ങനെയാണ് പരിചയപ്പെടുത്തി കൊടുക്കേണ്ടത് എങ്ങനെയാണെന്ന് അറിയാത്തതായിരുന്നു എന്റെ കുഴപ്പം. എന്നെയെന്താ നീ അവര്‍ക്ക് പരിചയപ്പെടുത്താത്തത് എന്ന് മമ്മൂക്ക ചോദിച്ചു. മമ്മൂക്ക ആരെന്ന് പരിചയപ്പെടുത്തിയവരാണ് എന്റെ അച്ചനും അമ്മയും. അവരെ ഞാന്‍ എങ്ങനെയാണ് ഞാന്‍ മമ്മൂക്കയെ  പരിചയപ്പെടുത്തും.

ഒരുപാട് നാളായി ആഗ്രഹിക്കുകയും കാണുകയും ഇമിറ്റേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരാളോട് എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യണം, സംസാരിക്കണമെന്ന പകപ്പ് എനിക്ക് എപ്പോഴുമുണ്ട്. അന്നു ഞാന്‍ ഒരു ആക്ടറായിരുന്നെങ്കില്‍ എനിക്കും ഇതുപോലെ അനുഭവമുണ്ടായായിരുന്നേല്‍ വിഷമിച്ചേനെ. മമ്മൂക്ക ആ കാര്യം എന്നോട് ജെനുവിനായി ചോദിക്കുകയും ചെയ്‌തെന്ന് ഷൈന്‍ പറയുന്നു.

Advertisment