Advertisment

ബൂമറാംഗില്‍ ശരിക്കും ഹീറോ സംയുക്തയാണ്; ഇനി 35 കോടിയുടെ സിനിമ എടുത്താല്‍ മലയാളത്തില്‍ അഭിനയിക്കുമായിരിക്കുമെന്ന് ബൈജു

author-image
neenu thodupuzha
New Update

publive-image

Advertisment

ബൂമറാംഗ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി സംയുക്തയുടെ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു.

സംയുക്ത പ്രൊമോഷന് വരാത്തത് എന്താണെന്ന് തനിക്കറിയില്ല. ഏതെങ്കിലും സിനിമയുടെ ഷൂട്ടിലായിരിക്കും. സിനിമയ്ക്ക് പ്രൊമോഷന്‍ നല്‍കേണ്ടത് ആരും പറഞ്ഞ് ചെയ്യിക്കേണ്ടതല്ല. സ്വന്തമായി തോന്നേണ്ടതാണ്.

വരാത്തത് വേറെ ഷൂട്ടില്‍ ആയിട്ടാകും. വേറെ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. മാത്രമല്ല, ഈ സിനിമയുടെ റിലീസ് കുറേ തവണ മാറ്റി വയ്ക്കുകയും ചെയ്തു.

35 കോടിയുടെ സിനിമയിലെ അഭിനയിക്കൂ എന്നു പറയുന്നു. അതിനെക്കുറിച്ച് അറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മലയാളത്തില്‍ 35 കോടിയുടെ സിനിമ എടുത്താല്‍ അഭിനയിക്കുമായിരിക്കും.

സിനിമയിലെ ഹീറോ സംയുക്തയാണ്. അവളെ സംബന്ധിച്ച് സിനിമയുടെ കാര്യത്തില്‍ മുന്‍കൈ എടുക്കണമായിരുന്നു. അത് സിനിമയ്ക്ക് കുറച്ച് കൂടി ഗുണം ചെയ്‌തേനെയെന്നും ബൈജു പറയുന്നു.

Advertisment