Advertisment

വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും വിശ്വസിച്ച് ആരും കഥാപാത്രം തന്നില്ല; 13 വര്‍ഷമായി ഞാന്‍ നോക്കിയിരിക്കുവായിരുന്നു; അവസരം കിട്ടിയപ്പോള്‍ ഉപയോഗിച്ചെന്ന് സ്വാസിക

author-image
neenu thodupuzha
New Update

അഭിനയത്തിലേക്കുള്ള കടന്നു വരവ് സിനിമയിലൂടെയായിരുന്നെങ്കിലും സീരിയലില്‍ കൂടുതല്‍ സജീവമായ നടിയാണ് സ്വാസിക.

Advertisment

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയില്‍ മുഴുനീള നായികവേഷത്തിലെത്തിയ സ്വാസിക ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ്...

publive-image

വര്‍ഷങ്ങളായി ഞാന്‍ സിനിമയിലുണ്ടെങ്കിലും വിശ്വസിച്ച് ആരും കഥാപാത്രം തന്നിട്ടില്ല. ഇപ്പോള്‍ ഒരാള്‍ തന്നെ വിശ്വസിച്ച് ഒരവസരം തന്നപ്പോള്‍ ഞാനത് ഉപയോഗപ്പെടുത്തി. അവര്‍ക്ക് വാക്ക് കൊടുത്ത ശേഷമാണ് ഇതെങ്ങനെ ചെയ്യുമെന്ന് പേലും ചിന്തിക്കുന്നത്. ഒരു ഐഡിയയും ഇല്ലായിരുന്നു.

13 വര്‍ഷം സിനിമയില്‍ ഉണ്ടായിട്ടും നല്ലൊരു കഥാപാത്രം കിട്ടാതെ ദാരിദ്രം അനുഭവിക്കുന്ന കുട്ടിയുടെ മുന്നിലേക്ക് ഇങ്ങനെയൊരു അവസരം വന്നപ്പോള്‍ ഒന്നും നോക്കാതെ യേസ് പറഞ്ഞു.

publive-image

ഈ ലുക്ക് വച്ച് ചെയ്യാന്‍ പറ്റുമോ എന്നാണ് കഥ കേട്ട് ഞാന്‍ അവരോട് ചോദിച്ചത്. എന്നാല്‍, ഞാനിത് ചെയ്യുമെന്ന് വിശ്വാസമുണ്ട്. എന്നെക്കൊണ്ട് ചെയ്യിപ്പിച്ച് എടുക്കാമെന്നും അവര്‍ പറയുകയായിരുന്നെന്നും സ്വാസിക പറയുന്നു.

Advertisment