Advertisment

കേരളത്തിനാകെ 'രോമാഞ്ചം'; 50 കോടി ക്ലബില്‍ ഇടംപിടിച്ച് മുന്നേറ്റം തുടരുന്നു...

author-image
neenu thodupuzha
New Update

നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രം രോമാഞ്ചം തിയറ്ററുകളില്‍ മുന്നേറുകയാണ്.

Advertisment

ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രം 23 ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടംപിടിച്ചു. 1.75 കോടി രൂപ ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതിനോടകം കേരളത്തില്‍ നിന്ന് നേടിയത് 30 കോടിയാണ്. 17 കോടിയാണ് വിദേശത്ത് നിന്ന് ലഭിച്ച കളക്ഷന്‍.

publive-image

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് കോടി രൂപയും സ്വന്തമാക്കി. 144 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം നിലവില്‍ 197 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

നിര്‍മാതാവ് ജോണ്‍പോള്‍ ജോര്‍ജ് സിനിമയുടെ റിലീസിനോടനുബന്ധിച്ച് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

publive-image

''രോമാഞ്ചം വെള്ളിയാഴ്ച തിയറ്ററില്‍ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതവും കരിയറുമെല്ലാം പണയത്തിലായി. ഇനി നിങ്ങള്‍ പ്രേക്ഷകരില്‍ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങള്‍ക്ക് മുന്നില്‍ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങള്‍ക്കും അതിഷ്ടമാകില്ല.... അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തിയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും. ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല'. ജോണ്‍ പോളിന്റെ ഈ വാക്കുകള്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. സിനിമ വമ്പന്‍ ഹിറ്റുമായി.

Advertisment