Advertisment

മത്സ്യമെടുക്കാൻ പോകവെ ബൈക്കിൽ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

കോഴഞ്ചേരി: മത്സ്യമെടുക്കാൻ പുലർച്ചെ യാത്ര തിരിച്ച വ്യാപാരി വാഹനമിടിച്ചു മരിച്ചു.

Advertisment

publive-image

നാരങ്ങാനം ചെല്ലാട്ടുമലയിൽ സി ബിനോയ് (45) ആണ് മരാമണ്ണിൽവച്ചു വാഹനം ഇടിച്ചു മരിച്ചത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി.

മത്സ്യക്കച്ചവടം നടത്തുന്ന ബിനോയ് കച്ചവടത്തിനായുള്ള മത്സ്യം വാങ്ങാൻ വീട്ടിൽനിന്ന് ശനിയാഴ്ച പുലർച്ചെ പായിപ്പാട്ടേക്ക് ബൈക്കിൽ പോകുംവഴിയാണ്  അപകടമുണ്ടായത്.

അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന ബിനോയിയെ കോയിപ്പുറം പോലീസ് അറിയിച്ചതനുസരിച്ചു നൂറ്റിയെട്ട് ആംബുലൻസ് എത്തിയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.  ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  ആശുപത്രിയിൽ എത്തി അരമണിക്കൂറിന് ശേഷം . ബിനോയി മരിക്കുകയായിരുന്നു.

ചെറുകോലിലെ വർക്ക്‌ ഷോപ്പിൽനിന്ന് അപകടം ഉണ്ടാക്കിയ വയലത്തല സ്വദേശിയുടെ കാർ പോലീസ് ഉച്ചയോടെ കണ്ടെത്തി

Advertisment