Advertisment

കഴുത്തിലെ കറുപ്പുനിറം മാറുന്നില്ലേ... ഇതുപോലെ ചെയ്തു നോക്കൂ...

author-image
neenu thodupuzha
New Update

publive-image

Advertisment

തൈര്

ചര്‍മത്തിലെ കറുത്തപാടുകള്‍ അകറ്റി തെളിമയുള്ള ചര്‍മത്തിന് ശതെര് വളരെ നല്ലതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തൈരെടുത്ത് കഴുത്തില്‍ പുരട്ടണം. 15 മിനിട്ടിനു ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകി കളയണം.

publive-image

ഉരുളക്കിഴങ്ങ്

ബ്ലീച്ചിംഗ് ഘടകങ്ങള്‍ ഒത്തിരി അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. ചെറിയ കഷ്ണങ്ങളായി മുറിച്ച് അരച്ചെടുത്തോ, ചതച്ചോ കഴുത്തില്‍ പുരട്ടി തണുത്ത വെള്ളത്തില്‍ കഴുകണം.

publive-image

കറ്റാര്‍വാഴ ജെല്‍ 

കഴുത്തിലെ കറുപ്പുനിറം മാറാന്‍ ഏറ്റവും ഉത്തമമാണ് കറ്റാര്‍വാഴ ജെല്‍. കറ്റാര്‍വാഴ ഇല പറിച്ച് അതിലെ ജെല്‍ വേര്‍തിരിച്ചെടുത്ത് അതു ഴുത്തില്‍ നന്നായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയണം. കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിനുകളും ധാതുക്കളും ചര്‍മത്തിലെ മെലാനിന്‍ ഉത്പാദനത്തെ നിയന്ത്രിച്ച് കഴുത്തിലെ കറുത്ത നിറത്തെ അകറ്റാന്‍ സഹായിക്കും.

publive-image

ആപ്പിള്‍ സിഡര്‍ വിനഗര്‍

രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ എടുത്ത് അതില്‍ പഞ്ഞിയോ കോട്ടണ്‍ തുണിയോ മുക്കി കഴുത്തില്‍ പുരട്ടണം. പിന്നീട് പച്ചവെള്ളത്തില്‍ കഴുകി കളയണം.

Advertisment